Connect with us

Kerala

പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പാലക്കാട് എടത്തനാട്ടുകരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അന്‍വറിന്റെ വിവാദ പരാമര്‍ശമുണ്ടായത്.

Published

|

Last Updated

 

പാലക്കാട് | രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം നേതാവ് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. മണ്ണാര്‍ക്കാട് കോടതിയാണ് അന്‍വറിനെതിരെ കേസെടുക്കാന്‍ നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പാലക്കാട് എടത്തനാട്ടുകരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അന്‍വറിന്റെ വിവാദ പരാമര്‍ശമുണ്ടായത്.

നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ – എന്നായിരുന്നു രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു കൊണ്ട് പി വി അന്‍വര്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ എന്ത് കൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവനക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അന്‍വറിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം താന്‍ ഉദ്ദേശിച്ചത് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യമാണെന്നും ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

 

 

Latest