Connect with us

അടിതട

ഇ പി ജയരാജന്‍ ബി ജെ പിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തി: കെ സുധാകരന്‍

ശോഭാ സുരേന്ദ്രന്‍ മുഖാന്തിരമാണ് ജയരാജന്‍ ചര്‍ച്ച നടത്തിയത്. പാര്‍ട്ടിയില്‍ നിന്ന് ഭീഷണി വന്നപ്പോഴാണ് ജയരാജന്‍ പിന്മാറിയതെന്ന് സുധാകരന്‍. കെ സുധാകരനാണ് ബി ജെ പിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തേ സുധാകരന്‍ ബി ജെ പിയിലേക്ക് പോകാന്‍ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും ജയരാജന്‍.

Published

|

Last Updated

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബി ജെ പിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ശോഭാ സുരേന്ദ്രന്‍ മുഖാന്തിരമാണ് ജയരാജന്‍ ചര്‍ച്ച നടത്തിയത്. പാര്‍ട്ടിയില്‍ നിന്ന് ഭീഷണി വന്നപ്പോഴാണ് ജയരാജന്‍ പിന്മാറിയത്.

ശോഭയും ഇ പിയും ചര്‍ച്ച നടത്തിയത് ഗള്‍ഫില്‍ വെച്ചാണ്. ചര്‍ച്ചക്ക് ഇടനിലക്കാരനുണ്ട്. അദ്ദേഹമാണ് തന്നോട് ഇക്കാര്യം പറഞ്ഞത്.

എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതില്‍ ഇ പിക്ക് നിരാശയുണ്ട്. സെക്രട്ടറി പദവി ഇ പി പ്രതീക്ഷിച്ചിരുന്നു. പാര്‍ട്ടിയില്‍ ഇ പി അസ്വസ്ഥനാണ്. ഗോവിന്ദന്‍ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി. പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല. രാജീവ് ചന്ദ്രശേഖറും ശോഭാ സുരേന്ദ്രനുമാണ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്‍ ബി ജെ പിയിലേക്ക് പോകാന്‍
വണ്ടി കയറിയ ആള്‍: ജയരാജന്‍
കെ സുധാകരനാണ് ബി ജെ പിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തേ സുധാകരന്‍ ബി ജെ പിയിലേക്ക് പോകാന്‍ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇടപെട്ട് തിരിച്ചെത്തിക്കുകയായിരുന്നുവെന്നും ഇ പി ജയരാജന്‍ തുറന്നടിച്ചു.

സുധാകരന്‍ ബി ജെ പിയിലേക്ക് പോകാന്‍ എത്ര തവണ ശ്രമം നടത്തിയെന്നും ഇ പി ചോദിച്ചു. അമിത് ഷായെ കണ്ട് ബി ജെ പിയില്‍ പോകാന്‍ സുധാകരന്‍ നീക്കം നടത്തി. ചെന്നൈയിലെ ബി ജെ പി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

സുധാകരന്‍ ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നുവെന്നും ഇ പി പരിഹസിച്ചു. ഞാന്‍ ആര്‍ എസ് എസുക്കാര്‍ക്കെതിരെ പോരാടി വന്ന നേതാവാണ്. അവര്‍ എന്നെ പല തവണ വധിക്കാന്‍ ശ്രമിച്ചതാണ്. ഞാന്‍ ദുബൈയില്‍ പോയിട്ട് വര്‍ഷങ്ങളായി. നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജയരാജന്‍ പറഞ്ഞു.

 

 

Latest