Connect with us

t sidhiq

വടകരയില്‍ സൈബര്‍ ബോംബും പാനൂരിലെ ബോംബും സി പി എമ്മിന്റെ കൈയ്യില്‍ നിന്ന് തന്നെ പൊട്ടി: ടി സിദ്ധീഖ്

വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയതിനു സി പി എം വടകരയിലെ ജനങ്ങളോട് മാപ്പ് പറയണം

Published

|

Last Updated

കോഴിക്കോട് | വടകര മണ്ഡലത്തില്‍ സൈബര്‍ ബോംബും പാനൂരിലെ ബോംബും സി പി എമ്മിന്റെ കൈയ്യില്‍ നിന്ന് തന്നെ പൊട്ടിച്ചിതറിയതായി കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ്.

ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിന് പകരം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയതിനു സി പി എം വടകരയിലെ ജനങ്ങളോട് മാപ്പ് പറയണം. വര്‍ഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന പ്രാകൃത ശൈലിയാണ് അവര്‍ സ്വീകരിച്ചത്. വടകര കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണ്. തീ തുപ്പുന്ന വര്‍ഗീയത ആളികത്തിക്കുന്ന രീതി സി പി എം ചെയ്യാന്‍ പാടില്ലാത്തതാണെന്നും സിദ്ധിഖ് പറഞ്ഞു.

കാഫിര്‍ പ്രചാരണം നടത്തിയവരെ കണ്ടെത്തുന്നവര്‍ക്ക് യൂത്ത് ലീഗ് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. മെയ് 11 ന് വൈകീട്ട് അഞ്ചിന് ജനകീയ പ്രതിരോധം നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെ പ്രമുഖ യു.ഡി.എഫ് നേതാക്കളെല്ലാവരും പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ ബോംബിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമം നടത്താതത് ഉറവിടം സി പി എം തന്നെയാണെന്നതിന്റെ തെളിവാണ്. ഓരോ പത്രത്തിന്റെയും സ്വഭാവമനുസരിച്ച് മതപരമായ വൈകാരികത ചൂഷണം ചെയ്യുന്ന വ്യത്യസ്ത പരസ്യങ്ങള്‍ നല്‍കി. വര്‍ഗീയ പ്രചാരണത്തിനും കലാപാഹ്വാനത്തിനും സി പി എം നേതാക്കള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിക്കാന്‍ തയ്യാറാവണം. ഷാഫിക്കെതിരായ പ്രചാരണം ഉത്തരേന്ത്യയില്‍ മോദി ചെയ്യുന്നതിനുമപ്പുറമുള്ള പ്രചാരണമായിരുന്നു. ഇത്രയധികം ഹീനമായ പ്രചാരണം നടത്തിയിട്ടും പ്രബുദ്ധ വടകരയുടെ മനസ്സില്‍ ഇളക്കം തട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest