Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വിധിയെഴുതാന്‍ കേരളം ഇന്ന് ബൂത്തിലേക്ക്

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 2.77 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 2.77 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

25,000ത്തിലേറെ പോളിങ് ബൂത്തുകള്‍ സംസ്ഥാനത്ത് സംവിധാനിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് ഒന്നര ലക്ഷം ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസും കേന്ദ്രസേനയും സുരക്ഷയൊരുക്കും. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളമുള്‍പ്പെടെ രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

Latest