Connect with us

Business

ദീർഘദൂര ശേഷിയുള്ള 30 വൈഡ് ബോഡി വിമാനങ്ങൾ ഓർഡർ ചെയ്ത് ഇൻഡിഗോ

ഇന്ത്യ-യുഎസ് നേരിട്ടുള്ള വിമാനങ്ങൾ ഉൾപ്പെടെ, ദീർഘദൂര സർവീസുകൾക്ക് ഇത് എയർലൈനെ പ്രാപ്തമാക്കും

Published

|

Last Updated

ന്യൂഡൽഹി | ദീർഘദൂര ശേഷിയുള്ള 30 വൈഡ് ബോഡി വിമാനങ്ങൾ ഓർഡർ ചെയ്ത് ഇൻഡിഗോ. എയർ ബസിന്റെ എ350-900 ജെറ്റ് വിമാനങ്ങളാണ് ഇൻഡിഗോ ഓർഡർ ചെയ്തിരിക്കുന്നത്. ഇന്ത്യ-യുഎസ് നേരിട്ടുള്ള വിമാനങ്ങൾ ഉൾപ്പെടെ, ദീർഘദൂര സർവീസുകൾക്ക് ഇത് എയർലൈനെ പ്രാപ്തമാക്കും. ഇതോടെ എയർ ഇന്ത്യയുമായും വിസ്താരയുമായും നേരിട്ടുള്ള മത്സരത്തിനും ഇൻഡിഗോക്ക് വഴിയൊരുങ്ങും.

ഇന്ത്യൻ വ്യോമയാന വിപണിയുടെ 60 ശതമാനമാണ് ഇൻഡിഗോയുടെ വിഹിതം. 2030 ഓടെ അതിൻ്റെ ശേഷി ഇരട്ടിയാക്കാനും അന്താരാഷ്ട്ര തലത്തിൽ ശൃംഖല വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

30 വിമാനങ്ങൾ വാങ്ങുന്നതിനു പുറമേ, 70 അധിക എ350 വിമാനങ്ങളുടെ പർച്ചേസ് അവകാശത്തിനും ഇൻഡിഗോ സൈൻ അപ്പ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം, ഇൻഡിഗോ എയർബസുമായി 500 വിമാന കരാർ പ്രഖ്യാപിച്ചിരുന്നു. ഇത് വ്യോമയാന ചരിത്രത്തിലെ ഒരു റെക്കോർഡായിരുന്നു.

Latest