Connect with us

Eranakulam

കാട്ടുപന്നി ആക്രമണം; സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും പരുക്ക്

ചെമ്പിക്കോട് സ്വദേശി ലിജി (40), മകള്‍ റിയ (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Published

|

Last Updated

കൊച്ചി | എറണാകുളം കോതമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും പരുക്കേറ്റു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കോട് സ്വദേശി ലിജി (40), മകള്‍ റിയ (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഓടിയെത്തിയ പന്നി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ മറിഞ്ഞ ശേഷവും പന്നി ആക്രമണം തുടര്‍ന്നു.

സ്‌കൂട്ടറില്‍ കുത്തി തേറ്റ ഒടിഞ്ഞതോടെയാണ് പന്നി പിന്മാറിയത്.