Connect with us

Kerala

കൊല്ലത്ത് രോഗിയുമായി പോയ ആംബുലന്‍സ് ഹോണ്‍ അടിച്ചതിന് ഡ്രൈവറെ മര്‍ദിച്ച് യുവാക്കള്‍; പരാതി നല്‍കി

ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഹോണ്‍ അടിച്ചതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്

Published

|

Last Updated

കൊല്ലം| കൊല്ലത്ത് രോഗിയുമായി പോയ ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഹോണ്‍ അടിച്ചതിന് ഡ്രൈവറെ മര്‍ദിച്ച് അക്രമികള്‍. കൊട്ടിയം ജംഗ്ഷനില്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി യുവാക്കള്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ബിബിന് പരുക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കി.ഇന്നലെ രാത്രിയാണ് സംഭവം. പത്തനാപുരത്തെ ആശുപത്രിയില്‍നിന്ന് രോഗിയുമായി കൊട്ടിയത്തെ കിംസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്.

ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഹോണ്‍ അടിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ഒരു ബൈക്കില്‍ ഹെല്‍മെറ്റ് പോലുമില്ലാതെ യാത്ര ചെയ്ത മൂന്ന് യുവാക്കള്‍ സര്‍വീസ് റോഡില്‍ വെച്ച് ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറുടെ ഡോര്‍ തുറന്ന് മര്‍ദിക്കുകയായിരുന്നു. ആംബുലന്‍സില്‍ രോഗിയുണ്ടെന്ന് നാട്ടുകാരടക്കം പറഞ്ഞതിനു പിന്നാലെയാണ് യുവാക്കള്‍ ആംബുലന്‍സ് വിട്ടുനല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊട്ടിയം പോലീസ് വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest