Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് യുവജന മാര്‍ച്ച്

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വനിതകള്‍ അടൂരില്‍ പ്രതിഷേധ മാര്‍ച്ച്

Published

|

Last Updated

അടൂര്‍ |  യുവനടിക്ക് അശ്ലീല സന്ദേശമയച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുണ്ടപ്പള്ളിയിലെ വീട്ടിലേക്ക് യുവജന മാര്‍ച്ച്. ഡിവൈഎഫ്ഐ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഈ സമയം രാഹുല്‍ വീട്ടിലുണ്ടായിരുന്നു. വീടിനുസമീപം ഡിവൈഎസ്പി ജി സന്തോഷ്‌കുമാര്‍, എസ്എച്ച്ഒ ശ്യാം മുരളി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. പ്രതിഷേധയോഗം ജില്ലാ എക്‌സിക്യൂട്ടീവംഗം വിഷ്ണു ഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിനീഷ് വി തെങ്ങമം അധ്യക്ഷനായി. സതീഷ് ബാലന്‍, രീതിന്‍ റോയ്, വിനീത്, റിയാസ്, ഹാഷിം, പ്രശാന്ത്, ജയകൃഷ്ണന്‍, സജിത്ത് എന്നിവര്‍ സംസാരിച്ചു.

രാഹൂല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വനിതകള്‍ അടൂരില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനുമുന്നില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. വൈഷ്ണവി ശൈലേഷ് അധ്യക്ഷയായി. എസ് ജയശ്രീ, ദിവ്യാ റെജി മുഹമ്മദ്, ടി സരസ്വതി, സുശീല കുഞ്ഞമ്മക്കുറുപ്പ്, ഷീജ പ്രകാശ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചില്‍ നൂറിലധികം വനിതകള്‍ അണിചേര്‍ന്നു

 

Latest