Connect with us

Kerala

യുവാവ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍; ഉടമ പിടിയില്‍

ക്വാര്‍ട്ടേഴ്‌സ് ഉടമ സണ്ണി പിടിയില്‍. വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതദേഹം. രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ് സണ്ണി.

Published

|

Last Updated

കുന്നംകുളം | തൃശൂരിലെ കുന്നംകുളം ചൊവ്വന്നൂരില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ചൊവ്വന്നൂര്‍ സ്വദേശി സണ്ണിയെ പോലീസ് തൃശൂര്‍ നഗരത്തില്‍ നിന്ന് പിടികൂടി. ഇയാളുടെ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്.

വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ് സണ്ണി.

 

 

Latest