Connect with us

Kerala

പാലത്തായി പോക്‌സോ കേസ്: യുവമോര്‍ച്ച നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

നടപടി സ്വീകരിച്ചുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Published

|

Last Updated

കണ്ണൂര്‍ | പാലത്തായി പോക്സോ കേസ് പ്രതി, യുവമോര്‍ച്ച നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി. നടപടി സ്വീകരിച്ചുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. കോടതി നടപടി വന്നതിനു പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിര്‍ദേശം നല്‍കിയിരുന്നു. ബി ജെ പി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്ന പത്മരാജനെ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ നാലാം ക്ലാസ്സുകാരിയെ യു പി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 മാര്‍ച്ച് 17ന് സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് പത്തുവയസ്സുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്.

 

Latest