Kerala
പാലക്കാട് സി പി എം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍
പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്.
പാലക്കാട് | സി പി എം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി അനുഭാവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സി പി എം താത്ക്കാലികമായി നിര്‍മിച്ച ഓഫീസിലാണ് ശിവനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രദേശത്ത് രാവിലെ ശിവനെ കണ്ടവരുണ്ട്. സഹോദരങ്ങളും അമ്മയുമാണ് അവിവാഹിതനായ ശിവനോടൊപ്പം വീട്ടില്‍ കഴിഞ്ഞിരുന്നത്. വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങിയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. മരണ കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----




