Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്.വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്.

Published

|

Last Updated

പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) പിടിച്ചെടുത്തു. വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്.

പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികള്‍ സംബന്ധിച്ച് പരിശോധന നടത്തിവരികയാണ് അന്വേഷണ സംഘം. നടന്‍ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും എസ് ഐ ടിയുടെ പരിഗണനയിലുണ്ട്.

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപാളികള്‍ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനമെടുത്തത് പത്മകുമാര്‍ മാത്രമായിരുന്നുവെന്ന് അന്നത്തെ ബോര്‍ഡ് അംഗങ്ങള്‍ എസ് ഐ ടിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

 

Latest