Connect with us

Kerala

നടവഴിക്ക് സമീപത്തെ മതിലിടിഞ്ഞു വീണു; വയോധികക്ക് ദാരുണാന്ത്യം

തിരുവനന്തപുരം പാറശ്ശാല ഉച്ചക്കട കണ്ണുകുഴി ചരുവിളയില്‍ സരോജിനി (82) ആണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | നടവഴിക്ക് സമീപത്തെ മതിലിടിഞ്ഞ് ദേഹത്തു വീണ് വയോധിക മരിച്ചു. തിരുവനന്തപുരം പാറശ്ശാല ഉച്ചക്കട കണ്ണുകുഴി ചരുവിളയില്‍ സരോജിനി (82) ആണ് മരിച്ചത്. സഹോദരിയുടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. സ്വകാര്യ പുരയിടത്തിന്റെ, പഴക്കമുള്ള ഹോളോബ്രിക്‌സ് മതിലാണ് 25 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞുവീണത്.

വീട്ടില്‍ നിന്നു പോയി ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുകാര്‍ അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന വഴിയാണിത്.

സംഭവത്തില്‍ പൊഴിയൂര്‍ പോലീസ് കേസെടുത്തു. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വീട്ടില്‍ സരോജിനി ഒറ്റക്കായിരുന്നു താമസം. സരോജിനിയുടെ ഭര്‍ത്താവ്: പരേതനായ മനുവേല്‍. മക്കള്‍: രവി, പരേതനായ ബിനു. മരുമക്കള്‍: തുളസി, അനിത.

 

Latest