Connect with us

Kerala

ജഷീറിന് പറയാനുള്ളതെല്ലാം കേട്ടു; പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും: ഒ ജെ ജനീഷ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ വയനാട് കോണ്‍ഗ്രസ്സിലുണ്ടായ സീറ്റുതര്‍ക്കങ്ങളാണ് വിമതനായി മത്സരിക്കാന്‍ ജഷീറിനെ പ്രേരിപ്പിച്ചത്.

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ്സുമായി ഇടഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയുടെ തീവ്രശ്രമം. ജഷീറുമായി സംസാരിച്ചതായും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ് പറഞ്ഞു.

ജഷീറിന് പറയാനുള്ളതെല്ലാം കേട്ടു. ഇപ്പോള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്നും ജനീഷ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വയനാട് കോണ്‍ഗ്രസ്സിലുണ്ടായ സീറ്റുതര്‍ക്കങ്ങളാണ് വിമതനായി മത്സരിക്കാന്‍ ജഷീറിനെ പ്രേരിപ്പിച്ചത്. തോമാട്ടുചാലില്‍ തന്നെ മത്സരിപ്പിക്കുമെന്നായിരുന്നു ജഷീറിന്റെ പ്രതീക്ഷ. എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ ജഷീറിന്റെ പേരുണ്ടായിരുന്നില്ല. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്. തോമാട്ടുചാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്ന ജഷീര്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

---- facebook comment plugin here -----

Latest