Connect with us

Uae

54ാമത് യു എ ഇ ദേശീയ ദിനാഘോഷം: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍

'യുണൈറ്റഡ്' എന്ന മുദ്രാവാക്യത്തില്‍.

Published

|

Last Updated

ദുബൈ | 54ാമത് യു എ ഇ ദേശീയ ദിനാഘോഷം ‘യുണൈറ്റഡ്’ എന്ന മുദ്രാവാക്യത്തില്‍ രാജ്യത്തുടനീളം നടക്കുമെന്ന് ദേശീയദിനാഘോഷ ടീം പ്രഖ്യാപിച്ചു. ഐക്യം, അടുപ്പം, ദേശീയ അഭിമാനം എന്നിവയിലൂടെ ആളുകളെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ യു എ ഇയെ സ്വന്തം രാജ്യമായി കണക്കാക്കുന്ന എല്ലാവരെയും ക്ഷണിച്ചു.

ഏഴ് എമിറേറ്റുകളിലും ആ ഘോഷ പരിപാടി ഉണ്ടാവും. അബൂദബിയില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം രാജ്യത്തുടനീളമുള്ള വിവിധ സിനിമ തിയേറ്ററുകളിലും പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും ലഭ്യമാകും.

അബൂദബിയില്‍ ഖലീഫ സിറ്റി, അല്‍ ഫലാഹ് സിറ്റി, അല്‍ ശാമിഖ സിറ്റി എന്നിവ ഉള്‍പ്പെടുന്ന ആഘോഷ സ്ഥലങ്ങളിലും മജ്ലിസുകളിലും 54-ാമത് ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് പ്രദര്‍ശിപ്പിക്കും. ദുബൈയില്‍ അല്‍ ഖവാനീജ്, ഗ്ലോബല്‍ വില്ലേജ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളിലും ഷാര്‍ജയില്‍ അല്‍ സിയൂഹ് പാര്‍ക്ക്, കഷീഷാ പാര്‍ക്ക് എന്നിവിടങ്ങളിലും പൊതുജനങ്ങള്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാനും ഔദ്യോഗിക ചടങ്ങ് കാണാനും സാധിക്കും.

അജ്മാനില്‍ അജ്മാന്‍ മറീന, അല്‍ ജര്‍ഫ് ഫാമിലി പാര്‍ക്ക്, അല്‍ വറഖ പൊതു പാര്‍ക്ക് എന്നിവിടങ്ങളിലും ഉമ്മുല്‍ ഖുവൈനില്‍ അല്‍ ഖോര്‍ വാട്ടര്‍ഫ്രണ്ടിലും റാസ് അല്‍ ഖൈമയില്‍ അല്‍ ഖവാസിം കോര്‍ണിഷ്, ഫ്‌ലാഗ് പോള്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലും ഫുജൈറയില്‍ പാരസോള്‍ ബീച്ചിലും ആഘോഷങ്ങള്‍ നടക്കും.

ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക ഗാനങ്ങളുടെ പ്ലേലിസ്റ്റ് യൂട്യൂബ് ചാനലില്‍ പുറത്തിറക്കി. ഈ മാസം നവംബര്‍ അവസാനം മുതല്‍ അടുത്ത മാസം ഡിസംബര്‍ ആദ്യം വരെ രാജ്യത്തുടനീളം നടക്കുന്ന ഔദ്യോഗിക പരിപാടികളുടെ വിവരങ്ങള്‍ ദേശീയ ദിനാഘോഷത്തിന്റെ വെബ്സൈറ്റില്‍ ഉടന്‍ ചേര്‍ക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രചോദനകരമായ ഗൈഡുകളും പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

 

Latest