Kerala
ചികിത്സക്കിടെ ആശുപത്രിയില്‍ വിവാഹിതയായ ആവണിയുടെ ആരോഗ്യനിലയില്‍ പുരോഗതി
കുറച്ചു ദിവസങ്ങള്‍ കൂടി ഐ സി യുവില്‍ തുടരേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍.
കൊച്ചി | അപകടത്തില്‍ പരുക്കേറ്റ് ആശുപത്രി ഐ സി യുവില്‍ കഴിയുന്നതിനിടെ വിവാഹിതയായ ആലപ്പുഴ സ്വദേശിനി ആവണിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലുള്ള ആവണി ശസ്ത്രക്രിയക്കു ശേഷം ന്യൂറോ ഐ സിയുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കുറച്ചു ദിവസങ്ങള്‍ കൂടി ഐ സി യുവില്‍ തുടരേണ്ടി വരുമെന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തുമ്പോളി സ്വദേശി വി എം ഷാരോണുമായി ആവണിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. അന്നേ ദിവസം പുലര്‍ച്ചെ സംഭവിച്ച അപകടത്തിലാണ് ആവണിക്ക് നട്ടെല്ലിന് പരുക്കേറ്റത്.
ആവണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.
---- facebook comment plugin here -----



