Uae
ജി 20 ഉച്ചകോടി; അബൂദബി കിരീടാവകാശി രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തി
ജര്‍മന്‍ ചാന്‍സലര്‍ ഫെഡറിക് മെര്‍സ്, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച.
അബൂദബി | ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സുപ്രധാന മേഖലകളില്‍ സഹകരണം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ജര്‍മന്‍ ചാന്‍സലര്‍ ഫെഡറിക് മെര്‍സ്, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ നടന്നു.
കൂടിക്കാഴ്ചകളിലും യോഗങ്ങളിലും അന്താരാഷ്ട്ര സഹകരണത്തിനുള്ള സഹമന്ത്രി റീം ബിന്‍ത് ഇബ്്‌റാഹിം അല്‍ ഹാശിമി, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസന്‍ അല്‍ സുവൈദി എന്നിവരും പങ്കെടുത്തു.
---- facebook comment plugin here -----




