Connect with us

Kerala

മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ലഹരി മാഫിയ സംഘങ്ങളെ കണ്ടെത്താനുള്ള യോധാവ് പദ്ധതി പ്രകാരമുള്ള പ്രത്യേക പോലീസ് സംഘം പട്രോളിങ് നടത്തിയിരുന്ന വാഹനം കണ്ട് ഇയാള്‍ ഓടി

Published

|

Last Updated

അടൂര്‍  | മൂന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പത്തനാപുരം പാതിരിക്കല്‍ നടുമുരുപ്പ് എ നിസാമുദ്ദീന്‍(42)നെയാണ് അടൂര്‍ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി പഴകുളം മേട്ടുംപുറം റോഡില്‍ ബാഗുമായി നില്‍ക്കുകയായിരുന്നു നിസാമുദ്ദീന്‍. ഇതിനിടയില്‍ ലഹരി മാഫിയ സംഘങ്ങളെ കണ്ടെത്താനുള്ള യോധാവ് പദ്ധതി പ്രകാരമുള്ള പ്രത്യേക പോലീസ് സംഘം പട്രോളിങ് നടത്തിയിരുന്ന വാഹനം കണ്ട് ഇയാള്‍ ഓടി. തുടര്‍ന്ന് പോലീസ് സംഘവും ഇയാള്‍ക്ക് പിന്നാലെ ഓടിയ ശേഷം പിന്നീട് കീഴ്പ്പെടുത്തുകയായിരുന്നു. നിസാമുദ്ദീന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

അടൂര്‍ എസ് എച്ച് ഒ ശ്യാം മുരളി, എസ് ഐ നകുലരാജന്‍, എസ് സി പി ഒമാരായ മുജീബ്, ശ്യാം കുമാര്‍, സി പി ഒമാരായ ആര്‍. രാജഗോപാല്‍, വിഗ്നേഷ്, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പോലീസ് സംഘം എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി