Kerala
അഞ്ച് വയസ്സുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍
തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ മൈലാടുംപാറ കല്ലോലിക്കല്‍ കാലായില്‍ വീട്ടില്‍ കെ എസ് ശ്രീജിത്ത് (35) ആണ് പിടിയിലായത്.

പത്തനംതിട്ട | അഞ്ച് വയസ്സുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ മൈലാടുംപാറ കല്ലോലിക്കല്‍ കാലായില്‍ വീട്ടില്‍ കെ എസ് ശ്രീജിത്ത് (35) ആണ് പിടിയിലായത്. കുട്ടിയുടെ വീട്ടിലും വീടിനു പുറത്തെത്തിച്ച് സമീപത്തെ പാറക്കെട്ടിലും വച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.
കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് വനിതാ സെല്ലിലെ എസ് ഐ. ഐ വി ആശ കുട്ടി പഠിക്കുന്ന അങ്കണ്‍വാടിയിലെത്തി മൊഴി രേഖപ്പെടുത്തി. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയയാക്കി. പ്രതിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ കുട്ടി തിരിച്ചറിഞ്ഞു.
ശാസ്ത്രീയ അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പത്തനംതിട്ട ജെ എഫ് എം കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാര്‍, എസ് ഐ. ഗോപകുമാര്‍, എസ് സി പി ഒമാരായ അഭിലാഷ്, ശബാന, സി പി ഒമാരായ രഞ്ജിത്, അനന്തു സാബു, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.