Kerala
പോലീസിനെതിരെ കൈയേറ്റം; യുവാവ് അറസ്റ്റില്‍
പതിമംഗലം സ്വദേശി പി കെ ബുജൈര്‍ ആണ് അറസ്റ്റിലായത്.

കോഴിക്കോട് | കുന്ദമംഗലത്ത് പോലീസിനെതിരെ കൈയേറ്റം നടത്തിയ യുവാവ് അറസ്റ്റില്‍. പതിമംഗലം സ്വദേശി പി കെ ബുജൈര്‍ ആണ് അറസ്റ്റിലായത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് ബുജൈര്‍.
ഇന്നലെ വൈകിട്ടാണ് സംഭവം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ സംഘത്തിലെ ഒരു പോലീസുകാരന്റെ മുഖത്തടിച്ചെന്നാണ് ബുജൈറിനെതിരായ ആരോപണം. വാഹന പരിശോധനക്കിടെയുണ്ടായ ആക്രമണത്തില്‍ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സി പി ഒ. ശ്രീജിത്തിന് പരുക്കേറ്റിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് ബുജൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലഹരി വസ്തു പൊതിയാന്‍ ഉപയോഗിക്കുന്ന കവര്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----