Career Notification
വ്യോമസേനയിൽ ഓഫീസർമാരുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT-01/ 2026) വ്യോമസേന അപേക്ഷ ക്ഷണിച്ചു.
വ്യോമസേനയിലെ കമ്മീഷൻഡ് ഓഫീസർമാരുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT-01/ 2026) വ്യോമസേന അപേക്ഷ ക്ഷണിച്ചു. ഫ്ലയിംഗ് ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ- ടെക്നിക്കൽ) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്ലയിംഗ് ബ്രാഞ്ചിലേക്കുള്ള എൻ സി സി സ്പെഷ്യൽ എൻട്രിക്കും ഇതോടൊപ്പം അപേക്ഷിക്കാം. വനിതകൾക്കും അപേക്ഷിക്കാം.
കോഴ്സ് 2027 ജനുവരിയിൽ ആരംഭിക്കും. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമാണ് തിരഞ്ഞെടുപ്പ്.
ശമ്പളം: പരിശീലന കാലത്ത് 56,100 രൂപയാണ് സ്റ്റൈപൻഡ്. തുടർന്ന് 56,100- 1,77,500 രൂപ സ്‌കെയിലിൽ നിയമനം നൽകും.
യോഗ്യത: ബിരുദം. അപേക്ഷകർ അവിവാഹിതരാകണം. ട്രെയിനിംഗ് കാലത്തും വിവാഹം കഴിക്കാൻ പാടില്ല. അപേക്ഷകർക്ക് നിർദിഷ്ട ശാരീരിക യോഗ്യതകൾ ഉണ്ടാകണം.
പ്രായം: ഫ്ലയിംഗ് ബ്രാഞ്ചിലേക്ക് 2027 ജനുവരി ഒന്നിന് 20- 24 വയസ്സ്. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ- ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് 2027 ജനുവരി ഒന്നിന് 20- 26 വയസ്സ്.
പരിശീലനം: ഹൈദരാബാദിലെ ഡുണ്ടിഗലിലുള്ള എയർ ഫോഴ്‌സ് അക്കാദമിയിൽ. 2026 ഡിസംബർ അവസാന വാരമോ 2027 ജനുവരി ആദ്യ വാരമോ പരിശീലനം ആരംഭിക്കും. ഫ്ലയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) വിഭാഗക്കാർക്ക് 62 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ- ടെക്നിക്കൽ) വിഭാഗത്തിന് 50 ആഴ്ചയുമാണ് പരിശീലനം.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://careerindianairforce.cdac. in, https://afcat.edcil.co.in വെബ്സൈറ്റുകൾ സന്ദർശിക്കുക. അവസാന തീയതി: ഡിസംബർ ഒമ്പതിന് രാത്രി 11.30




