Kerala
കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലയ്ക്ക് മുകളില്‍ കയറിയ യുവാവ് കാല്‍തെറ്റി വീണ് മരിച്ചു
മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിന്‍ ആണ് മരിച്ചത്.
കോഴിക്കോട്|കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലയ്ക്ക് മുകളില്‍ കയറിയ യുവാവ് കാല്‍തെറ്റി വീണ് മരിച്ചു. യുവാവ് വെങ്കുളത്തെ വ്യൂ പോയിന്റില്‍ നിന്ന് താഴേയ്ക്ക് വീണാണ് മരിച്ചത്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജിതിന്‍ വെങ്കുളത്തെ വ്യൂ പോയിന്റില്‍ എത്തിയത്. താഴ്ച്ചയിലേക്ക് വീണ യുവാവിന്റെ കഴുത്തില്‍ കമ്പ് തറച്ചു കയറിയിരുന്നു.
ഗുരുതര പരുക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്.
---- facebook comment plugin here -----


