Saudi Arabia
ജിദ്ദയിലെ പുതിയ ഇന്ത്യന്‍ ഹജ്ജ് കോണ്‍സലായി സദഫ് ചൗധരി ചുമതലയേറ്റു
ഹജ്ജ് കോൺസലായി ചുമതലയേറ്റെടുക്കുന്ന ആദ്യ വനിതകൂടിയാണ് സദഫ്.
ജിദ്ദ|ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയായ സദഫ് ചൗധരി സഊദി അറേബ്യയിലെ ജിദ്ദയിൽ പുതിയ ഇന്ത്യൻ ഹജ്ജ് കോൺസലായി ചുമതലയേറ്റു. ഹജ്ജ് കോൺസലായി ചുമതലയേറ്റെടുക്കുന്ന ആദ്യ വനിതകൂടിയാണ് സദഫ്. കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിലേക്ക് സ്ഥലം മാറിയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജലീലിന്റെ പിന്‍ഗാമിയായാണ് ഇവരെത്തുന്നത്. ഇവർ കൈകാര്യം ചെയ്തിരുന്ന കോമേഴ്‌സ് വകുപ്പിന്റെ ചുമതല സദഫ് ചൗധരിയാകും വഹിക്കുക.
2026 ലെ ഇന്ത്യക്കാരുടെ ഹജ്ജ് നിര്‍വഹണത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ അംബാസഡര്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എന്നിവര്‍ക്കൊപ്പം സദഫ് ചൗധരിയും ഇനി നേതൃനിരയിലുണ്ടാകും. 2021 ബാച്ച് ഐ.എഫ്.എസ് റാങ്ക് ജേതാവും ഫ്രാന്‍സിലെ മാഴ്‌സില്ലേയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹെഡ് ഓഫ് ചാന്‍സറിയുമായിരുന്ന സദഫ്
പ്രസ്സ്, ഇന്‍ഫര്‍മേഷന്‍, സാംസ്‌കാരിക വകുപ്പുകളുടെ കോണ്‍സലായി ഹെഡ് ഓഫ് ചാന്‍സറി കൂടിയായ പശ്ചിമ ബിഹാറിലെ ചമ്പാരന്‍ സ്വദേശി ഇമാം മെഹ്ദി ഹുസൈനും ചുമതലയേറ്റു. ഇന്ത്യയിൽ നിന്നും 175,025 തീർത്ഥാടകരാണ് ഈ വർഷം ഹജ്ജിനെത്തുന്നത്.


