Connect with us

Kerala

പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്മെന്റ് 24ന് പ്രസിദ്ധീകരിക്കും

അപേക്ഷ സമര്‍പ്പണം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമര്‍പ്പണം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമര്‍പ്പണത്തിനുള്ള സമയപരിധിയും ഇന്നു വരെയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.

ട്രയല്‍ അലോട്ട്മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധീകരിക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്‌മെന്റ്. 10ന് രണ്ടാം അലോട്ട്‌മെന്റും 16ന് മൂന്നാം അലോട്ട്‌മെന്റും നടക്കും. ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. തുടര്‍ന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിപ്പിക്കും.

 

 

Latest