suresh gopi
കൈനീട്ടം നല്‍കി സ്ത്രീകളുടെ കാലുപിടുത്തം; സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍ മീഡിയ
ആഡംബര കാറിലിരുന്ന് വരിവരിയായ വരുന്ന സ്ത്രീകള്‍ക്ക് പണം നല്‍കുകയും അവര്‍ കാലുപിടിക്കുന്നതും ഒടുവില്‍ അവരെ വിളിച്ചുകൂട്ടി ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.

തൃശൂരില്‍ വിവിധ സ്ഥലങ്ങളില്‍ വിഷു കൈനീട്ടം നല്‍കുന്നുണ്ട് നടനും ബി ജെ പി അനുഭാവിയുമായ സുരേഷ് ഗോപി. പട്ടിക്കാട്ട് റോഡരികില്‍ വെച്ച് കുറച്ച് സ്ത്രീകള്‍ക്ക് കൈനീട്ടം നല്‍കിയതും അവര്‍ കാലുപിടിക്കുന്നതും വീഡിയോ പിടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപി. ആഡംബര കാറിലിരുന്ന് വരിവരിയായ വരുന്ന സ്ത്രീകള്‍ക്ക് പണം നല്‍കുകയും അവര്‍ കാലുപിടിക്കുന്നതും ഒടുവില്‍ അവരെ വിളിച്ചുകൂട്ടി ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.
പഴയകാല ഫ്യൂഡല്‍ വ്യവസ്ഥ പിന്‍പറ്റുന്ന ഒരാള്‍ക്കേ ഇത്തരത്തില്‍ പെരുമാറാന്‍ സാധിക്കൂവെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടി. 100 രൂപക്ക് ആത്മാഭിമാനം പണയം വെക്കുകയാണ് പലരുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഏതാനും പ്രതികരണങ്ങള്‍ വായിക്കാം: