Connect with us

Health

വേനൽക്കാലമാണ്, ബീച്ച് വിസിറ്റ് ഉണ്ടോ? ഈ ഭക്ഷണങ്ങൾ കൂടെ കൂട്ടിക്കോളൂ...

ഇനി ബീച്ച് സമയത്ത് ലോഡഡ് ഫ്രൈസ്, പൊരിച്ചതും ഫ്രഞ്ച് ഫ്രൈസും എല്ലാം ഒഴിവാക്കാം. വേനലിൽ നിങ്ങളുടെ ശരീരത്തിന് ഉന്മേഷം നൽകുന്ന ഈ ഭക്ഷണങ്ങളെ കൂടെ കൂട്ടാം

Published

|

Last Updated

വേനൽക്കാലം ചൂടിന്റെയും വിയർപ്പിന്റെയും കാലമാണ്. ചൂട് ഒന്ന് ശമിക്കാൻ കടൽത്തീരത്ത് വിശ്രമിക്കാൻ തോന്നുന്നവരാണ് നമ്മളിൽ പലരും. അവിടെ കിട്ടുന്ന എല്ലാ ഭക്ഷണവും വാങ്ങി കഴിക്കുകയും ചെയ്യും.എന്നാൽ ഇത് നിങ്ങളുടെ ശരീരത്തെ കൂടുതൽ ചൂടാക്കുകയാണ് ചെയ്യുന്നത്. കടൽത്തീരത്തേക്ക് ഇറങ്ങുമ്പോൾ നിങ്ങൾക്ക് ഉന്മേഷം നൽകുന്നതും ശരീരത്തിന് ഒരു പ്രശ്നവുമില്ലാത്ത ചില ഭക്ഷണങ്ങളെ കൂടെ കൂട്ടാം. അവ ഏതെല്ലാം ആണെന്ന് നോക്കാം.

വെജിറ്റബിൾ ഡിപ്പുകൾ

നല്ല ഒരു ബീച്ച് അനുഭവം ആസ്വദിക്കുന്നതിനായി നിങ്ങൾക്ക് ഇഷ്ടമുള്ള ഡിപ്പിനൊപ്പം ക്യാരറ്റ്, ബീറ്റ് റൂട്ട്, വെള്ളരിക്ക തുടങ്ങിയവ കനം കുറച്ച് അരിഞ്ഞ് എടുക്കാവുന്നതാണ്.

പാസ്ത സാലഡ്

കുറച്ചു സ്‌പൈറൽ പാസ്തയും വർണ്ണാഭമായ പച്ചക്കറികളും ചേർത്ത് ഒരു സാലഡ് ബീച്ചിലേക്ക് എടുക്കുന്നതും നിങ്ങളെ ഫ്രഷ് ആയി സൂക്ഷിക്കും.

തണ്ണിമത്തൻ

ചൂടത്ത് ബീച്ചിലിരുന്ന് കഴിക്കാവുന്ന ഏറ്റവും നല്ല നാച്ചുറൽ ഓപ്ഷൻ ആണ് തണ്ണിമത്തൻ. ഇത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുകയും ഫ്രഷ് ആയി തോന്നിപ്പിക്കുകയും ചെയ്യും.

മാങ്കോ സ്ലൈസുകൾ

മാങ്ങാക്കാലമാണ്. തണുപ്പിച്ച മാംഗോ സ്ലൈസുകളും ബീച്ച് യാത്രയിൽ നല്ല ഓപ്ഷൻ ആണ്.

മിക്സഡ് സാലഡുകൾ

കക്കിരിയും അനാറും ടൊമാറ്റോയും പപ്പായയും എല്ലാം ചേർത്ത് മികച്ച ഒരു മിക്സഡ് സാലഡ് ഉണ്ടാക്കി ബീച്ച് വിസിറ്റിൽ കരുതുന്നതും നിങ്ങളുടെ വയറിനേയും ശരീരത്തെയും മനസ്സിനെയും സന്തോഷിപ്പിച്ചേക്കാം.

ഇനി ബീച്ച് സമയത്ത് ലോഡഡ് ഫ്രൈസ്, പൊരിച്ചതും ഫ്രഞ്ച് ഫ്രൈസും എല്ലാം ഒഴിവാക്കാം. വേനലിൽ നിങ്ങളുടെ ശരീരത്തിന് ഉന്മേഷം നൽകുന്ന ഈ ഭക്ഷണങ്ങളെ കൂടെ കൂട്ടാം

Latest