Connect with us

Business

ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; നാലുദിവസം കൊണ്ട് കുറഞ്ഞത് 7000 രൂപ

മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില താഴോട്ട്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയായി. ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 14,990 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു.

കഴിഞ്ഞ നാലുദിവസം കൊണ്ട് പവന്‍വിലയില്‍ 7000 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇത് സ്വര്‍ണവിപണിയില്‍ വലിയ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത് മാര്‍ച്ച് ഒന്നിനായിരുന്നു. അന്ന് പവന് 1,26,920 രൂപയും ഗ്രാമിന് 15,865 രൂപയുമായിരുന്നു.

അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഗ്രാമിന് 295 രൂപയും ഒരു കിലോഗ്രാമിന് 2,95,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും

Latest