Connect with us

National

പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ജവാന് വീരമൃത്യു

ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് ജവാന് പരുക്കേറ്റത്.

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മുവില്‍ പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. മണിപ്പൂര്‍ സ്വദേശിയായ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് ജവാന് പരുക്കേറ്റത്.

ഇദ്ദേഹത്തിന് പുറമെ എട്ടോളം ബിഎസ്എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു. മേയ് പത്തിന് ആര്‍എസ് പുര മേഖലയിലെ അന്താരാഷ്ട്ര അന്താരാഷ്ട്ര അതിര്‍ത്തിയില്‍വെച്ച് പരിക്കേല്‍ക്കുകയും പിറ്റേന്ന് (ഞായറാഴ്ച) രക്തസാക്ഷിത്വം വഹിച്ചുവെന്നും ബിഎസ്എഫ് വ്യക്തമാക്കി.ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ ചിംങ്ഖാമിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. ജവാന് പൂര്‍ണ ബഹുമതികളോടെ തിങ്കളാഴ്ച ജമ്മു അതിര്‍ത്തി ആസ്ഥാനത്ത് പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങ് നടക്കും

 

Latest