Connect with us

Kerala

സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല

സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ് തീര്‍ഥാടകര്‍ക്ക് വിനയായത്

Published

|

Last Updated

കോഴിക്കോട് | ഈ വര്‍ഷം സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല. സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ് തീര്‍ഥാടകര്‍ക്ക് വിനയായത്.

ഈ വര്‍ഷം അവസരം നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം അവസരം നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാനാണ് ആലോചന. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയതോടെയാണ് സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ചവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഇത്തവണ പോകാനാവില്ലെന്നു വ്യക്തമായത്. ആകെയുള്ള സ്വകാര്യ ക്വാട്ടയായ 52,000 യാത്രക്കാരില്‍ 10,000 പേര്‍ക്ക് മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്. 42,000 പേര്‍ക്ക് അവസാന നിമിഷം അവസം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും നടന്നില്ല.

ഈ വര്‍ഷം അവസരം നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം അവസരം നല്‍കുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏജന്‍സികള്‍ അടച്ച തുക തിരികെ നല്‍കാന്‍ കഴിയും. രണ്ടിലും മന്ത്രാലയ തല തീരുമാനം വേണെന്ന് കേന്ദ്ര ഹജ്ജ കമ്മറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടപടി പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Latest