Connect with us

Kerala

നെടുമങ്ങാട് കൊലപാതകം: രണ്ട് പ്രതികൾ പിടിയിൽ

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം

Published

|

Last Updated

തിരുവനന്തപുരം | നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. അഴീക്കോട് സ്വദേശി ആഷിർ (30) കൊല്ലപ്പെട്ട കേസിൽ അഴീക്കോട് സ്വദേശികളായ നസീർ, ഷമീം എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ബാറിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആഷിറിൻ്റെ നെഞ്ചിലും തുടയിലും കഴുത്തിലും കുത്തേറ്റു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Latest