Health
ഈ ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യത്തെ തകർക്കും
നമുക്ക് ഒരുപാട് ഇഷ്ടമുള്ളതാണെങ്കിലും എത്ര രുചി ഉണ്ടെങ്കിലും കുടലിന്റെ നല്ല ആരോഗ്യത്തിന് ഇവ ഒരു പരിധിവരെ ഒഴിവാക്കുന്നതാണ് നല്ലത്.

നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ കുടലിന്റെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തടസ്സപ്പെടുത്തുകയും വീക്കം ഉണ്ടാക്കുകയും ദഹന വ്യവസ്ഥയെ മോശം രീതിയിൽ ബാധിക്കുകയും ചെയ്യും. ഇവ സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങൾ നിത്യ രോഗിയും ആകും. അതുകൊണ്ടുതന്നെ കുടലിന്റെ ആരോഗ്യത്തിന് അപകടകരമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ
പാക്ക് ചെയ്ത ലഘു ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവയിൽ കൃത്രിമ അഡിറ്റിവുകൾ, ട്രാൻസ്ഫാറ്റുകൾ, പഞ്ചസാര എന്നിവ കൂടുതലാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് വളരെയധികം പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്.
സംസ്കരിച്ച മാംസം
പ്രിസർവേറ്റീവുകൾ, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ സംസ്കരിച്ച മാംസവും കുടൽ ബാക്ടീരിയയുടെ സന്തുലിതാവസ്ഥ തടസ്സപ്പെടുത്തും.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ
പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതും കുടൽ ബാക്ടീരിയയെ പിണക്കുന്ന കാര്യമാണ്. ഇത് നിങ്ങളുടെ വയറ്റിൽ വീക്കം ഉണ്ടാക്കിയേക്കും.
പ്രോസസ്ഡ് കാർബോഹൈഡ്രേറ്റ്
വെളുത്ത ബ്രഡ്, പാസ്ത തുടങ്ങിയ ഭക്ഷണങ്ങൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും അനാരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യും.
വറുത്ത ഭക്ഷണങ്ങൾ
വറുത്ത ഭക്ഷണങ്ങൾ ദഹനത്തെ മന്ദഗതിയിൽ ആക്കുകയും കുടലിൽ വീക്കം സൃഷ്ടിക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ നമുക്ക് ഒരുപാട് ഇഷ്ടമുള്ളതാണെങ്കിലും എത്ര രുചി ഉണ്ടെങ്കിലും കുടലിന്റെ നല്ല ആരോഗ്യത്തിന് ഒരു പരിധിവരെ ഇവ ഒഴിവാക്കുന്നതാണ് നല്ലത് .