Kerala
മണ്ണഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് സമീപത്തെ ജലാശയത്തില്‍ വീണ് മരിച്ചു
ചിറപ്പുറത്ത് അനസിന്റെ മകന്‍ ഐസാന്‍ ആണ് മരിച്ചത്.
ആലപ്പുഴ|ആലപ്പുഴ മണ്ണഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ സമീപത്തെ ജലാശയത്തില്‍ വീണ് മരിച്ചു. മണ്ണഞ്ചേരി കിഴക്കേ മഹല്ല് ജുമുഅ മസ്ജിദിന് സമീപം ചിറപ്പുറത്ത് അനസിന്റെ മകന്‍ ഐസാന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീണതായാണ് പ്രാഥമിക വിവരം.
വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ജലാശയത്തില്‍ കണ്ടെത്തിയത്. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഖബറടക്കം ഇന്ന് വൈകിട്ട് 7.30ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.


