Connect with us

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയില്‍; പ്രധാനമന്ത്രിയെ കാണാന്‍ സമയം കിട്ടിയില്ല

കെ പി സി സി പുനസ്സംഘടന ലക്ഷ്യമിട്ട് ഹൈക്കമാന്‍ഡിനെ കാണും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടിയെങ്കിലും ഇതുവരെ സമയം ലഭിച്ചിട്ടില്ലേനാണ് വിവരം. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ എത്തിയ ശേഷം കെ പി സി സി പുനസ്സംഘടന ലക്ഷ്യമിട്ട് അദ്ദേഹം ഹൈക്കമാന്‍ഡിനെ കാണും.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഖേ എന്നിവരെ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഹൈബി ഈഡന്‍ എം പി, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പ് മേധാവിമാരും കേരള ഹൗസ് ജീവനക്കാരും ഡല്‍ഹിയിലെ വിവിധ മലയാളി സംഘടന പ്രതിനിധികളും ഡല്‍ഹിയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കേരള ഹൗസില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരികെ പോകും.

 

Latest