Connect with us

National

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക

Published

|

Last Updated

ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. പ്രധാനമന്ത്രിയുമായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്നും പാകിസ്താനെതിരെ ആവശ്യമെങ്കില്‍ കൂടുതല്‍ പ്രതിരോധത്തിന് ഇന്ത്യന്‍ സേന തയ്യാറാണെന്നും സേനാ മേധാവിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ആക്രമണം ഭീകരവാദികള്‍ക്കെതിരെയായിരുന്നു. പാക് സൈന്യത്തിന്റെ ഇടപെടല്‍ കാരണമാണ് ഇന്ത്യ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ഇന്ത്യയിലെ ജനവാസ മേഖലയിലും ക്ഷേത്രങ്ങള്‍ക്കും എതിരെയായിരുന്നു പാക് ആക്രമണം.

നിര്‍മിത മിസൈലുകളും ഇന്ത്യന്‍ വ്യോമസേന ചെറുത്തു. കറാച്ചി വ്യോമ താവളത്തില്‍ ആക്രമണം നടത്തി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തെന്നും സേന മേധാവിമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താന്റെ വ്യോമതാവളങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.

Latest