Connect with us

Ongoing News

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ

ഏകദിന ക്രിക്കറ്റില്‍ തുടരും

Published

|

Last Updated

ന്യൂഡല്‍ഹി | ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റില്‍ തുടരുമെന്ന് രോഹിത് ശര്‍മ അറിയിച്ചു.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റുന്നുവെന്ന വാര്‍ത്തയ്ക്ക് തൊട്ടു പിന്നാലെയാണ് രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റു പരമ്പരകള്‍ ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.

ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. രോഹിത് ശര്‍മ 67 ടെസ്റ്റില്‍ നിന്നായി 12 സെഞ്ചുറിയും 18 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4,301 റണ്‍സ് നേടിയിട്ടുണ്ട്. 2023ല്‍ ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് നയിച്ചു.