Connect with us

Ongoing News

അമേരിക്കന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് സഊദി കിരീടാവകാശി

സന്ദര്‍ശനം ഇരു സൗഹൃദ രാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ

Published

|

Last Updated

റിയാദ് | അമേരിക്കന്‍ പ്രസിഡന്റിനെ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗം സ്വാഗതം ചെയ്തു. സന്ദര്‍ശനം ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അറബ് മേഖലയിലെയും മറ്റും സംഭവവികാസങ്ങള്‍ കൗണ്‍സില്‍ നിരീക്ഷിച്ചുവരികയാണ്. ഗസ്സ മുനമ്പിലും ഫലസ്തീന്‍ പ്രദേശങ്ങളിലും ഇസ്‌റഈല്‍ അധിനിവേശ അധികാരികളുടെ കടന്നുകയറ്റവും നിയന്ത്രണവും സംബന്ധിച്ച പ്രഖ്യാപനത്തെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങളെയും കൗണ്‍സില്‍ ശക്തമായി നിരാകരിച്ചതായും ഷൂറ കൗണ്‍സില്‍ കാര്യങ്ങളുടെ കാബിനറ്റ് അംഗവും മന്ത്രിയുമായ ഡോ. എസ്സാം ബിന്‍ സാദ് ബിന്‍ സയീദ് പറഞ്ഞു

 

Latest