Ongoing News
ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സ് 2028: ഉദ്ഘാടന, സമാപന വേദികള്‍ പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ് മെമോറിയല്‍ കൊളിസിയം ആണ് ഉദ്ഘാടന വേദി. ഇംഗ്ലെവുഡിലെ സോഫി സ്റ്റേഡിയം സമാപന ചടങ്ങുകള്‍ക്ക് വേദിയാകും.

ലോസ് ഏഞ്ചല്‍സ് | 2028ലെ ഒളിംപിക്‌സ്, പാരാലിംപിക്‌സ് ഗെയിംസിന്റെ ഉദ്ഘാടന, സമാപന വേദികള്‍ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചല്‍സ് മെമോറിയല്‍ കൊളിസിയം ആണ് ഉദ്ഘാടന വേദി. ഇംഗ്ലെവുഡിലെ സോഫി സ്റ്റേഡിയം സമാപന ചടങ്ങുകള്‍ക്ക് വേദിയാകും.
2028 ജൂലൈയിലാണ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ജൂലൈ 30ന് സമാപന പരിപാടികള്‍ അരങ്ങേറും. 2028 ആഗസ്റ്റ് 15നാണ് പാരാലിംപിക്‌സ് ഉദ്ഘാടനം. ആഗസ്റ്റ് 27നാണ് സമാപനം.
1932ലും 84ലും ഒളിംപിക്‌സിന് ലോസ് ഏഞ്ചല്‍സ് വേദിയായിരുന്നു. എന്നാല്‍, പാരാലിംപിക്‌സിന് നഗരം ആദ്യമായി വേദിയാകുന്നത് 2028ലായിരിക്കും.
---- facebook comment plugin here -----