Connect with us

International

അയൽരാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ; അമേരിക്കക്ക് മുന്നിൽ കീഴടങ്ങില്ലെന്നും മസൂദ് പെസെഷ്കിയാൻ

ഇറാനിയൻ ജനതയുടെ നിരുപാധികമായ കീഴടങ്ങൽ എന്ന ശത്രുക്കളുടെ ആഗ്രഹം അവരുടെ ശവക്കുഴിയിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്ന് സ്റ്റേറ്റ് ടി വിയിലൂടെ നടത്തിയ പ്രസംഗത്തിൽ മസൂദ് പെസെഷ്കിയാൻ

Published

|

Last Updated

ടെഹ്‌റാൻ | പശ്ചിമേഷ്യൻ യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കവെ, ഇസ്റാഈലിനും അമേരിക്കയ്ക്കും മുന്നിൽ ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാനിയൻ ജനതയുടെ നിരുപാധികമായ കീഴടങ്ങൽ എന്ന ശത്രുക്കളുടെ ആഗ്രഹം അവരുടെ ശവക്കുഴിയിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്ന് സ്റ്റേറ്റ് ടി വിയിലൂടെ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശത്തിലൂടെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.

മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കെ, ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ അയൽരാജ്യങ്ങൾക്കുണ്ടായ പ്രയാസങ്ങളിൽ അദ്ദേഹം ക്ഷമാപണം നടത്തി. ഇറാനെതിരായ ആക്രമണങ്ങൾ അയൽരാജ്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നില്ലെങ്കിൽ അവർക്ക് നേരെ ഇനി ആക്രമണം ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. അയൽരാജ്യങ്ങൾക്ക് നേരെ ഇനി മിസൈലുകൾ പ്രയോഗിക്കില്ലെന്ന് നേതൃകൗൺസിൽ തീരുമാനിച്ചതായും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.

രാജ്യത്തെ 170-ലധികം നഗരങ്ങളിൽ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പരമാധികാരം സംരക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ജനവാസ കേന്ദ്രങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.

ഫെബ്രുവരി 28-ന് ഇസ്റാഈലും അമേരിക്കയും ഇറാനിൽ നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് രൂപീകരിച്ച ഇടക്കാല നേതൃകൗൺസിലിലെ അംഗമാണ് പെസെഷ്കിയാൻ. ഖാംനഈയുടെ വധത്തിന് പിന്നാലെ ഗൾഫ് മേഖലയിലുടനീളമുള്ള ഇസ്റാഈൽ – അമേരിക്കൻ താൽപ്പര്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ അയൽരാജ്യങ്ങൾക്കുണ്ടായ പ്രയാസങ്ങളിൽ അദ്ദേഹം ക്ഷമാപണം നടത്തി.

Summary

On the eighth day of US and Israeli air strikes across 170 Iranian cities, President Masoud Pezeshkian declared that Iran would never provide an unconditional surrender. In a televised address, he condemned the targeting of schools and hospitals while calling for national unity to defend Iran’s sovereignty. Crucially, he offered an apology to neighboring countries, stating that Iran’s interim leadership has approved a halt on strikes against them unless their bases are used by the US for further attacks on Iranian territory.

Latest