Connect with us

Kerala

പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു; ഒഴിവായത് വന്‍ അപകടം

പാലക്കാട്ട് നിന്ന് ഗുരുവായൂരിലേക്ക് പോയ ബസിന്റെ ചക്രമാണ് ഊരിത്തെറിച്ചത്.

Published

|

Last Updated

ഒറ്റപ്പാലം | യാത്രക്കിടെ കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ബസില്‍ വലിയ തോതില്‍ തിരക്കുണ്ടായിരുന്നു.

പാലക്കാട്ട് നിന്ന് ഗുരുവായൂരിലേക്ക് പോയ പ്രിയദര്‍ശിനി ബസിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ ബസ് ഒറ്റപ്പാലം നഗരസഭാ സ്റ്റാന്‍ഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം.

ബസിന് വേഗത കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസിന്റെ ഇന്‍ഷ്വറന്‍സും ഫിറ്റ്‌നസും പുതുക്കിയിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

Content Highlights:
A major accident was miraculously averted when a rear wheel of a Priyadarshini bus detached while in motion. The alert driver managed to bring the vehicle to a safe stop immediately. Passengers escaped unharmed, and local authorities have initiated an inspection regarding vehicle maintenance.

 

Latest