Connect with us

Kerala

ആറ്റുകാല്‍ പൊങ്കാലയിലെ ശുചീകരണ വീഴ്ച; 10 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി കോര്‍പറേഷന്‍

സ്വാഭാവിക സ്ഥലം മാറ്റമെന്നാണ് കോര്‍പറേഷന്റെ വിശദീകരണം

Published

|

Last Updated

തിരുവനന്തപുരം| ആറ്റുകാല്‍ പൊങ്കാലക്ക് ശേഷമുള്ള ശുചീകരണ വീഴ്ചയില്‍ വലിയ രാഷ്ട്രീയ പോര് നടക്കുന്നതിനിടെ ഉഗ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി തിരുവനന്തപുരം കോര്‍പറേഷന്‍. 10 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ കോര്‍പറേഷന്‍ കൂട്ടത്തോടെ സ്ഥലം മാറ്റി. എന്നാല്‍ ഇത് സ്വാഭാവിക സ്ഥലം മാറ്റമാണെന്നാണ് കോര്‍പറേഷന്‍ വിശദീകരണം.

ബിജെപി തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നേടിയ ശേഷമുള്ള ആദ്യ പൊങ്കാലയാണ് ഇപ്രാവശ്യം നടന്നത്. പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കോര്‍പറേഷന് സാധിച്ചിരുന്നില്ല. ഈ സംഭവം സിപിഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. അതിനിടെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെയുള്ള കോര്‍പറേഷന്റെ നടപടി.

ആറ്റുകാല്‍ ക്ഷേത്രം ഉള്‍ക്കൊള്ളുന്ന മടക്കാട് സര്‍ക്കിളിലെ മൂന്ന് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. രണ്ട് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എട്ട് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ 10 എച്ച്‌ഐമാര്‍ക്കാണ് സ്ഥലം മാറ്റം. അതേസമയം, പൊങ്കാല കഴിഞ്ഞ് ഇതുവരെയായിട്ടും കോര്‍പറേഷന്‍ ശേഖരിക്കാത്ത മാലിന്യങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ശേഖരിച്ചു.

 

---- facebook comment plugin here -----

Latest