Connect with us

പഹൽഗാമിലെ ചോരത്തുള്ളികൾക്ക് ഇന്ത്യ പ്രതികാരം ചെയ്തിരിക്കുന്നു. നമ്മുടെ വിലപ്പെട്ട 26 ജീവനുകൾ കവർന്ന ഭീകരാക്രമണം നടത്തിയവർക്ക് തക്ക് ശിക്ഷ തന്നെ ലഭിച്ചു. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സർജിക്കൽ സ്ട്രൈക്കിൽ ഭീകര കേന്ദ്രങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. പാക്കിസ്ഥാനിലെ ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇരുട്ടിവെളുക്കുമ്പോഴേക്കും ചാരക്കൂമ്പാരമായി മാറിയത്. എങ്ങനെയാണ് ഇന്ത്യ ഇത്ര കൃത്യമായി ഈ ആക്രമണം നടത്തിയത്. അതിനുള്ള ഉത്തരമാണ് റഫാൽ യുദ്ധവിമാനങ്ങളിൽ ഘടിപ്പിച്ച SCALP ക്രൂയിസ് മിസൈലുകളും HAMMER വെടിക്കാപ്പുകളും. ഈ രണ്ട് വജ്രായുധങ്ങളാണ് പാക്കിസ്ഥാൻ ഭീകരരെ തുരത്താൻ ഇന്ത്യക്ക് കരുത്ത് പകർന്നത്.

Latest