Connect with us

Kerala

വിദ്യാര്‍ഥികള്‍ക്കു നേരെ അതിക്രമം: പാര്‍ലിമെന്റിന്റെ ഇരു സഭകളിലും ബഹളം

ലോകസഭയും രാജ്യ സഭയും നിര്‍ത്തിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പാര്‍ലിമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ സമ്മേളനം ഉച്ചക്ക് 12 വരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ ചേര്‍ന്നെങ്കിലും വീണ്ടും രണ്ടുമണി വരെ പിരിഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ബഹളം തുടര്‍ന്നത്. കെ സി വേണുഗോപാല്‍ എം പിയുടെ നേതൃത്വത്തിലായിരുന്നു ലോകസഭയില്‍ പ്രതിഷേധം. പിന്നാലെ, പ്രതിപക്ഷത്തിനെതിരെ സ്പീക്കര്‍ രംഗത്തെത്തി. സഭയില്‍ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു.

രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായി. സര്‍ക്കാര്‍ നടപടിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എം പി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്ന് പന്ത്രണ്ട് മണിവരെ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്ന സഭ ബഹളത്തെ തുടര്‍ന്നു ബില്‍ ചര്‍ച്ചയില്ലാതെ അവതരിപ്പിച്ചു.

 

Content Highlights:
Opposition MPs disrupted Parliament demanding Home Minister Amit Shah’s statement on police action against student marchers. Both Lok Sabha and Rajya Sabha faced adjournments amid loud protests led by KC Venugopal and John Brittas. Speaker Om Birla urged members to maintain house decorum.

 

 

Latest