National
ഓപറേഷന്‍ സിന്ദൂരില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
തിരിച്ചടിയില്‍ പാകിസ്താന്റെ 30- 40 സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂരില്‍ പാകിസ്താനുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചെന്ന് സൈന്യ അറിയിച്ചു. എട്ടിന് രാത്രി ഇന്ത്യന്‍ വ്യോമസേനയുടെ താവളങ്ങള്‍ കേന്ദ്രീകരിച്ച് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായി. എന്നാല്‍ ഒരു തരത്തിലുള്ള നാശനഷ്ടവുമുണ്ടാക്കാന്‍ പാകിസ്താന് സാധിച്ചില്ല. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന്റെ 30- 40 സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ ജക്കോബാബാദ്, ബൊലാറി, സര്‍ഗോദ, റഹീം യാര്‍നല്‍, ചക്കാല നൂര്‍ ഖാന്‍ വ്യോമ താവളങ്ങള്‍ ഇന്ത്യ തകര്‍ത്തെന്നും ലഫ്. ജനറല്‍ രാജീവ് ഘായ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈനിക താവളങ്ങളെ പാകിസ്താന്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. പാകിസ്താന്റെ ആക്രമണങ്ങളെയെല്ലാം പ്രതിരോധിച്ചു. ഏഴിനും എട്ടിനും അതിര്‍ത്തിയിലെ എല്ലാ നഗരങ്ങള്‍ക്ക് മുകളിലും ഡ്രോണുകള്‍ എത്തി. അവയെല്ലാം സുരക്ഷാസേന വെടിവെച്ചിട്ടു. സിവിലിയന്‍ വിമാനങ്ങള്‍ പറക്കുന്നതിനിടെയായിരുന്നു പാകിസ്താന്റെ ആക്രമണം.
കൊല്ലപ്പെട്ട ഭീകരരില്‍ യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊടും ഭീകരരാണെന്നും അദ്ദേഹം വ്യക്തമാക്കി.