Connect with us

National

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭുപന്‍ കുമാര്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

Published

|

Last Updated

ദിസ്പുര്‍|  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭുപന്‍ കുമാര്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു. അസമിലെ ബിജെപി സംസ്ഥാന കാര്യാലയത്തില്‍ വെച്ച് ഇന്ന് രാവിലെയാണ് ബോറ ബിജെപിയില്‍ അംഗത്വം എടുത്തത്. ബൈജയന്ത് പാണ്ഡ എംപിയുടെ സാന്നിധ്യത്തിലാണ് ബോറ ബിജെപിയില്‍ ചേര്‍ന്നത്. അസമിലെ നിലവിലുള്ള കോണ്‍ഗ്രസ് കമ്മിറ്റിയെ  രൂക്ഷവിമര്‍ശിച്ചാണ്  ബോറ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മുന്‍ എംഎല്‍എ കൂടിയായ ബോറ ഈ മാസം 16നാണ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കിയ കത്തിലൂടെയാണ് രാജിക്കാര്യം ബോറ അറിയിച്ചത്. കോണ്‍ഗ്രസ് കമ്മിറ്റിയിലെ ചില പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞതില്‍ പ്രധാനിയായ ഒരാളാണ് ഭൂപെന്‍ ബോറ. അതേസമയം, ഭൂപെന്‍ ബോറ ബിജെപിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Latest