Connect with us

Kerala

വേളി തീരക്കടലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോയവരാണ് രണ്ടു ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടത്.

Published

|

Last Updated

കഴക്കൂട്ടം | തിരുവനന്തപുരം വേളി  തീരക്കടലില്‍ മധ്യവയസ്സ് പിന്നിട്ട സ്ത്രീയുടെ മൃതദേഹം കടലില്‍ കണ്ടെത്തി. ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോയവരാണ് രണ്ടു ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടത്. തൊഴിലാളികള്‍ തുമ്പ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയിലെത്തിക്കുകയും ചെയ്തു.

രണ്ട് കൈയും മുണ്ടുകൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൈവിരലില്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ മഷിയടയാളമുണ്ട്. കഴുത്തില്‍ കൊന്ത ധരിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest