Connect with us

Kerala

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്: ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം.

Published

|

Last Updated

കണ്ണൂർ| കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സി പി എം നേതാവ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം.

ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി എന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നും പരാതിയുണ്ട്. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും വിജിലൻസ് പരിശോധിക്കും.

കെ എസ്‌ യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്വേഷണത്തിന് അനുമതി നൽകിയിരുന്നില്ല.

കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും.

Content Highlights: Kerala government has ordered a Vigilance probe against CPM leader PP Divya over corruption allegations during her tenure as Kannur District Panchayat President. The investigation stems from a complaint by KSU leader Muhammed Shammas regarding illegal contract allocation and benami assets.

Latest