National
ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ന് പൗരാവകാശ പ്രവര്‍ത്തകരുടെ രാജ്യവ്യാപക പ്രതിഷേധം
പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള നേഹാ ബോറയുടെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും
ന്യൂഡല്‍ഹി|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവര്‍ത്തകരുടെ രാജ്യവ്യാപക പ്രതിഷേധം. പീപ്പിള്‍ എഗന്‍സ്റ്റ് എസ് ഐ ആര് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലടക്കം രാജ്യത്തെ വിവിധ ഇടങ്ങളില്‍ മാര്‍ച്ച് സംഘടിപ്പിക്കും.
പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള നേഹാ ബോറയുടെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. സിജെപി നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്കാന് തയാറെടുക്കുകയാണ് ഡല്‍ഹി പോലീസ്.
കര്‍ശന ജാമ്യ വ്യവസ്ഥയില്‍ പുറത്തിറങ്ങിയ സിജെപി നേതാക്കള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇന്നലെ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കള്‍ ഡല്‍ഹി പോലീസിനെ അറിയിക്കുകയായിരുന്നു. ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ ഏഴു ദിവസത്തെ ജയില്‍ വാസത്തിനുശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് അശുതോഷ് റങ്കെയും സൗരവ് ദാസും മോചിതരായത്.
Content Highlights:Civil rights groups launched nationwide protests demanding Chief Election Commissioner Gyanesh Kumar’s resignation over the SIR controversy. Meanwhile, the Delhi High Court is set to deliver its verdict on Neha Bora’s petition challenging the peace bond notice. Released CJP leaders skipped the crime branch questioning as tensions persist in the capital.


