Business
TODAY'S GOLD RATE|സ്വര്‍ണവില ഇന്നും താഴോട്ട്; പവന് 1400 രൂപ കുറഞ്ഞു
ഒരു ഗ്രാം സ്വര്‍ണത്തിന് 13,060 രൂപയാണ് വില
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1400 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്(Today’s Gold Rate). ഒരു ഗ്രാം സ്വര്‍ണത്തിന് 13,060 രൂപയും പവന് 1,04,480 രൂപയുമാണ് വില. അന്താരാഷ്ട്ര സ്വര്‍ണവില 4000 ഡോളറിന് താഴേക്ക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയെയും ബാധിക്കുന്നത്. സ്വാധീനിക്കാറുള്ളത്.
ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുതിച്ചുയരുകയാണ്. ബാരലിന് 113 ഡോളര്‍ കടന്നിരിക്കുകയാണ്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. നിലവില്‍ വെള്ളി ഗ്രാമിന് 20 രൂപയിലും 10 ഗ്രാമിന് 2,200 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്ന ഈ സാഹചര്യത്തില്‍ വിപണിയിലെ മാറ്റങ്ങള്‍ നിരീക്ഷകര്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ വ്യതിയാനങ്ങളും വിലയെ സ്വാധീനിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുക. സാമ്പത്തിക അടിയന്തര ഘട്ടങ്ങളില്‍ മാത്രം ആശ്രയിക്കേണ്ട അവസാനത്തെ പോംവഴിയായി മാത്രം ലോണ്‍ അഗെയ്ൻസ്റ്റ് ഗോൾഡ് അല്ലെങ്കില്‍ ഗോൾഡ് ലോൺ ഓപ്ഷനുകളെ കാണുക. പുതിയ സ്വര്‍ണ വായ്പകള്‍ക്കായി ഗോൾഡ് ലോൺ അപ്ലൈ ചെയ്യുന്നതിന് മുന്‍പ് ഇന്നത്തെ ഗോൾഡ് റേറ്റ്, ഗോൾഡ് പ്രൈസ് അനാലിസിസ് എന്നിവയും വിപണിയിലെ തിരിച്ചടവ് ബാധ്യതകളും കൃത്യമായി വിശകലനം ചെയ്യുക എന്ന് ഗോൾഡ് പ്രൈസ് ടുഡേ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
Content Highlights:Gold prices in Kerala dropped sharply with a decrease of 175 rupees per gram for 22-carat gold. International gold rates fell below the 4000 dollar mark, directly impacting local markets. Meanwhile, silver prices also witnessed a downward trend across the state.


