Connect with us

Kerala

കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Published

|

Last Updated

തിരുവനന്തപുരം| കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവര്‍ണറായി എത്തിയത്. സിക്കിം ഗവര്‍ണറായിരിക്കെയാണ് മാഥുര്‍ കേരള ഗവര്‍ണറായി നിയമിതനാകുന്നത്.

മുഖ്യമന്ത്രി വിഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചടങ്ങില്‍ എത്തിയില്ല.

ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയ ഓം പ്രകാശ് മാഥുറിന് വിമാനത്താവളത്തില്‍ സര്‍ക്കാര്‍ ഊഷ്മളമായ സ്വീകരണമൊരുക്കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, മേയര്‍ വിവി രാജേഷ്, വി മുരളീധരന്‍ എംഎല്‍എ, തിരുവനന്തപുരം കലക്ടര്‍ എസ് അഞ്ജു തുടങ്ങിയവരും സ്വീകരിക്കാനെത്തി.

Content Highlights: Om Prakash Mathur took oath as the 29th Governor of Kerala at Raj Bhavan. Chief Justice Soumen Sen administered the oath of office. He succeeds Rajendra Arlekar, who moved to Tamil Nadu.

 

Latest