Kerala
സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ജാഗ്രത.
തിരുവനന്തപുരം | സംസ്ഥാനത്ത് മഴ തുടരും. മൂന്ന് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ജാഗ്രത. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ഇന്ത്യന്‍ സമുദ്രത്തിലും മറ്റും രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണം.
കഴിഞ്ഞ ദിവസം തെക്കന്‍ കേരളത്തിലെയും മധ്യ കേരളത്തിലെയും പലയിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്.







